പാലക്കാട്:ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നാലിന് തൃത്താല കുമരനെല്ലൂരിലെ വീട്ടിൽ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ അറിയിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് കുമരനെല്ലൂരിലെ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി റീത്ത് സമർപ്പിക്കും.
മഹാകവി അക്കിത്തത്തിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കുമരനെല്ലൂരിൽ - കുമരനെല്ലൂരിൽ
മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് കുമരനെല്ലൂരിലെ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി റീത്ത് സമർപ്പിക്കും

മഹാകവി അക്കിത്തത്തിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കുമരനെല്ലൂരിൽ
സാംസ്കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളി റീത്ത് സമർപ്പിക്കും. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാർ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7. 55 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മഹാകവി അക്കിത്തം അന്തരിച്ചത്.