പാലക്കാട്:അര്‍ജന്‍റീന ഫിഫ ലോകകപ്പ് നേടിയതില്‍ സൗജന്യ മീന്‍വിതരണവുമായി മത്സ്യ വ്യാപാരി. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി സെയ്‌തലവി 200 കിലോ മീനാണ് സൗജന്യമായി നൽകിയത്. 36 വർഷങ്ങൾക്ക് ശേഷം അർജന്‍റീന ലോകകപ്പ് നേടിയതില്‍ വലിയ ആഹ്‌ളാദമാണ് ടീം ആരാധകനായ സെയ്‌തലവിയ്‌ക്കുണ്ടാക്കിയത്.
'മീന്‍ സൗജന്യമാണ്, ഏത് ഫാന്‍സുകാരനും വരാം'; അര്‍ജന്‍റീനയുടെ വിജയത്തില്‍ സന്തോഷം പങ്കിട്ട് മത്സ്യവ്യാപാരി - സൗജന്യ മത്സ്യവിതരണം
പാലക്കാട് സ്വദേശിയായ സെയ്‌തലവിയാണ്, അര്‍ജന്‍റീനയുടെ വിജയത്തില്‍ സന്തോഷം പങ്കിട്ട് സൗജന്യ മത്സ്യവിതരണം നടത്തിയത്

അര്‍ജന്‍റീനയുടെ വിജയത്തില്‍ സന്തോഷം പങ്കിട്ട് മത്സ്യവ്യാപാരി
അര്‍ജന്‍റീനയുടെ വിജയത്തില്‍ സന്തോഷം പങ്കിട്ട് മത്സ്യവ്യാപാരി
ഫാന്‍സെന്നോ മറ്റ് വേര്‍തിരിവുകളോ ഇല്ലാതെയാണ് ഈ മത്സ്യവ്യാപാരിയുടെ സൗജന്യ മീന്‍ വിതരണം. ഏകദേശം 6,000 രൂപ വിലവരുന്ന മത്സ്യമാണ് ഇത്തരത്തില്‍ ഇദ്ദേഹം നല്‍കിയത്. 10 വർഷം മുന്‍പാണ് പാലക്കാട്ടെത്തി മത്സ്യക്കച്ചവടം തുടങ്ങിയത്. മിമിക്രി കലാകാരൻ കൂടിയായ സെയ്‌തലവി നേരത്തേ ചെന്നൈയിലായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നാണ് മീൻ വിൽപ്പനയ്ക്കായി കൊണ്ടുവരുന്നത്.