കേരളം

kerala

ETV Bharat / state

പാലക്കാട് ജലജീവൻ മിഷനിൽ ആദ്യ ഘട്ടത്തിൽ നാല് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ - 2020-21 financial year programme

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024ഓടെ പൈപ്പ് ലൈൻ വഴി കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ

നാല് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ ആരംഭിക്കും  പാലക്കാട് ജലജീവൻ മിഷൻ  2020-21 സാമ്പത്തിക വർഷത്തിലെ പദ്ധതി  പാലക്കാട് നാല് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ  four lakh drinking water connections in palakkad  2020-21 financial year programme  palakad jala jeevan mission
പാലക്കാട് ജലജീവൻ മിഷനിൽ ആദ്യ ഘട്ടത്തിൽ നാല് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ

By

Published : Oct 9, 2020, 10:28 AM IST

പാലക്കാട്: ജലജീവൻ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ നാല് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ നൽകുമെന്ന് മന്ത്രി എ.കെ ബാലൻ. 2020-21 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലായി 634074 വീടുകളിൽ നിന്ന് ഒന്നാംഘട്ടത്തിലേക്ക് 440496 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ നൽകുന്നത്. 59 ഗ്രാമപഞ്ചായത്തുകളിൽ കണക്ഷൻ നൽകുന്നതിനുള്ള ടെൻഡർ ക്ഷണിച്ചെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024ഓടെ പൈപ്പ് ലൈൻ വഴി കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

തരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതായി മന്ത്രി പറഞ്ഞു. തരൂർ മണ്ഡലത്തിലെ കണ്ണമ്പ്ര, കുത്തനൂർ, തരൂർ, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളിൽ ഒന്നാംഘട്ടത്തിൽ 1100 ഗാർഹിക കണക്ഷനുകൾ നൽകും. കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 24 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായി തരൂർ പഞ്ചായത്തിൽ 70 ലക്ഷം രൂപ ചെലവാക്കി നെച്ചൂർ കുടിവെള്ള പദ്ധതിയും നടപ്പിലാക്കി.

വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ രണ്ടുഘട്ടമായി 90 കോടി രൂപ ചെലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു. ഇതിന്‍റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. കൂടാതെ പോത്തുണ്ടി ഡാം സ്രോതസാക്കി കാവശ്ശേരി, പുതുക്കോട്, തരൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയതായും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details