പാലക്കാട്:മാരക മയക്കുമരുന്നുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പിടികൂടിയത്.
എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍ - എംഡിഎംഎ
കോയമ്പത്തൂരില്‍ നിന്നും കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പിടികൂടിയത്.
എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍
അലനെല്ലൂര്‍ സ്വദേശികളായ ദിനേശ് എ, സജു, ഷെറിൻ.കെ, ഹാരിസ് പിബി എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പാലക്കാട് - കോഴിക്കോട് ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്.