പാലക്കാട്: മുൻ നഗരസഭ അധ്യക്ഷ പി എ രമണിഭായ് (70) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് നഗരസഭാ കാര്യാലയത്തിലെ പൊതുദർശനത്തിനു ശേഷം ഒന്‍പത് മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു. മൂത്താന്തറ കർണകിയമ്മൻ ഹൈസ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു.
മുന്‍ നഗരസഭാധ്യക്ഷ പി എ രമണിഭായ് അന്തരിച്ചു
ഹൈസ്ക്കൂള് അധ്യാപികയായും മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഗവേണിങ് ബോർഡ് അംഗം, കേരള എനർജി മാനേജ്മെന്റ് കമ്മിറ്റി അംഗം, കാർഷിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, പാലക്കാട് റൂറൽ കോ-–- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ട് ബോർഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്
2000 മുതൽ 2003 വരെ യുഡിഎഫ് ഭരണസമിതിയിൽ അധ്യക്ഷയായിരുന്നു. ദീർഘകാലം നഗരസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഗവേണിങ് ബോർഡ് അംഗം, കേരള എനർജി മാനേജ്മെന്റ് കമ്മിറ്റി അംഗം, കാർഷിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, പാലക്കാട് റൂറൽ കോ-–- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ട് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പള്ളിപ്പുറം അക്ഷര നഗർ ‘രാമഗിരി’യിൽ പരേതനായ വി എ രാമചന്ദ്രൻനായരാണ് ഭര്‍ത്താവ്. ദീപക്, ദീപിക എന്നിവര്‍ മക്കളും ശൈലജ, ശ്രീനാഥ്.എന്നിവര്‍ മരുമക്കളുമാണ്.