പാലക്കാട്: തിരുവിഴാംകുന്ന് മേഖലയിലെ വന്യജീവിയെ കണ്ടെത്താൻ ഇന്ന് വനം വകുപ്പിന്‍റെ തെരച്ചിൽ. കാട് പിടിച്ച് കിടക്കുന്ന കന്നുകാലി ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥലത്താണ് വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്. ആര്‍.ആര്‍.ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും ചേര്‍ന്നായിരിക്കും തെരച്ചില്‍ നടത്തുന്നതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.ശശികുമാര്‍ അറിയിച്ചു.
ഭീതി പരത്തുന്ന വന്യജീവിക്കായി തിരുവിഴാംകുന്ന് ഫാമിൽ തെരച്ചില്‍ - പാലക്കാട് തിരുവിഴാംകുന്ന് ഫാമിൽ തെരച്ചില്‍
മേഖലയെ ഭീതിയിലാഴ്ത്തുന്ന വന്യജീവി പുലിതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്
കന്നുകാലി ഗവേഷണ കേന്ദ്രം ഉള്‍പ്പെടുന്ന സ്ഥലത്തിന്‍റെ ഭൂരിഭാഗവും കാട് വളര്‍ന്ന് നില്‍ക്കുകയാണ്. കാട്ടുപന്നിയടക്കമുള്ള വന്യജീവികള്‍ ഇവിടെ തമ്പടിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഫാമില്‍ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുറിയക്കണ്ണിയില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നിരുന്നു. ഇതേതുടര്‍ന്ന് മുറിയക്കണ്ണിയില്‍ രണ്ടിടത്തും പൂളക്കുണ്ടിലും ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരികയാണ്. അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വലിയപാറ, പാമ്പീരിപാടത്തും നായയെ വന്യജീവി ആക്രമിച്ച് കൊന്നു.
വീണ്ടും വന്യജീവി ആക്രമണമുണ്ടായതോടെയാണ് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാട് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. മേഖലയില്‍ വിഹരിക്കുന്ന വന്യജീവി പുലിതന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.