പാലക്കാട്:വനം വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം അട്ടപ്പാടി കുറുക്കൻകുണ്ട് പ്രദേശത്ത് വൈദ്യുതി ലഭിക്കുന്നില്ലെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ അറിയിച്ചു. ഇത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതിന് കാരണമാകുന്നു. പ്രദേശത്തെ റോഡ് വികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വനം വകുപ്പിന്‍റെ അനാസ്ഥ മൂലം തടസപ്പെടുന്നുവെന്നും എൻ. ഷംസുദ്ദീൻ എംഎൽഎ സബ്മിഷനിലൂടെ ഉന്നയിച്ചു.
വനം വകുപ്പിന്‍റെ അനാസ്ഥ; ഓൺലൈൻ പഠനവും വികസനപ്രവർത്തനങ്ങളും തടസപ്പെടുന്നതായി എന്‍. ഷംസുദ്ദീൻ എംഎൽഎ - electricity availability and development news
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതിനും പ്രദേശത്തെ റോഡ് വികസനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിനും വനം വകുപ്പിന്‍റെ അനാസ്ഥ കാരണമാകുന്നെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ വ്യക്തമാക്കി.

കഴിഞ്ഞ 50 വർഷമായി പട്ടയം ലഭിച്ച ഭൂമിയിൽ കുടുംബമായി കഴിയുന്നവരും ബുദ്ധിമുട്ട് നേരിടുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കുറുക്കൻകുണ്ട് പ്രദേശത്ത് ജനങ്ങളുടെ പ്രശ്നങ്ങളും വിദ്യാർഥികളുടെ പഠനം മുടങ്ങിയതും സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി പി. രാജു നിയമസഭയിൽ പറഞ്ഞു. പ്രദേശത്തെ വിദ്യാർഥികൾക്ക് ഒരു കിലോമീറ്റർ അകലെയുള്ള ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കും. ലാൻഡ് ട്രൈബ്യൂണൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിയമ സാധുത പരിശോധിച്ച് റവന്യൂ, ഫോറസ്റ്റ് അധികാരികൾ സംയുക്ത പരിശോധന നടത്തിയശേഷം മാത്രമേ ഒഴിപ്പിക്കൽ നടപടി എടുക്കാവൂ എന്ന് അധികാരികൾക്ക് നിർദേശം നൽകിയതായും എംഎൽഎയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.