കേരളം

kerala

ETV Bharat / state

ഫുട്ബോൾ താരം ധനരാജിന് നാടിന്‍റെ അന്ത്യാഞ്ജലി - dhanaraj

ഫുട്ബോൾ പ്രേമികളും നാട്ടുകാരുമടക്കും നൂറുകണക്കിന് ആളുകളാണ് ധനരാജിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ധനരാജ്  ഫുട്ബോൾ താരം ധനരാജ്  പെരിന്തൽമണ്ണ  football player dhanaraj  palakkad  perinthalmanna  dhanaraj  santhosh trophy player
ധനരാജിന് കണ്ണീരോടെ വിട

By

Published : Dec 30, 2019, 8:39 PM IST

പാലക്കാട്: പെരിന്തൽമണ്ണയിൽ കളിക്കിടെ കുഴഞ്ഞു വീണു മരിച്ച ഫുട്ബോൾ താരം ധനരാജിന് കണ്ണീരോടെ വിട. ധനരാജിന്‍റെ സ്വവസതിയിലും മരുതറോഡ് പഞ്ചായത്ത് ഗ്രൗണ്ടിലും പൊതുദർശനത്തിന് വെച്ച ശേഷം ചന്ദ്രനഗർ വൈദ്യുത ശ്‌മാശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ഫുട്ബോൾ പ്രേമികളും നാട്ടുകാരുമടക്കും നൂറുകണക്കിന് ആളുകളാണ് ധനരാജിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ധനരാജിന്‍റെ കുടുംബത്തിന് അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. വി.കെ. ശ്രീകണ്‌ഠൻ എംപി തുടങ്ങി ജില്ലയിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനായി ധനരാജിന്‍റെ വസതിയിലെത്തി.

ഫുട്ബോൾ താരം ധനരാജിന് നാടിന്‍റെ അന്ത്യാഞ്ജലി

ABOUT THE AUTHOR

...view details