പാലക്കാട്: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഒത്തുകളി കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മോദി പറഞ്ഞു.തെരഞ്ഞെടുപ്പ് റാലിയില്‍ പാലക്കാട് സംസാരിക്കവേയാണ് അദ്ദഹം ഇരുപാര്‍ട്ടികളെയും വിമര്‍ശിച്ചത്. വരുന്ന തെരഞ്ഞെടുപ്പിനായി ബിജെപിക്ക് വേണ്ടി അനുഗ്രഹം തേടാനാണ് താന്‍ വന്നതെന്നും, പാലക്കാടിന് തന്‍റെ പാര്‍ട്ടിയുമായി അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് - യുഡിഎഫ് ഒത്തുകളി ജനങ്ങള്‍ തള്ളിക്കളയും: പ്രധാനമന്ത്രി - ഇ ശ്രീധരന്‍
കുറച്ച് സ്വര്‍ണത്തിന് വേണ്ടി കേരളത്തിലെ ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചതിച്ചെന്ന് പ്രധാനമന്ത്രി

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഒത്തുകളി കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും; മോദി
എല്‍ഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങള്‍ തള്ളിക്കളയും
എല്‍ഡിഎഫ് സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു. നാല് വെള്ളിക്കാശിന് വേണ്ടി ക്രിസ്തുവിനെ യൂദാസ് ചതിച്ചെങ്കില്‍, കേരളത്തിലെ ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചതിച്ചത് കുറച്ച് സ്വര്‍ണത്തിന് വേണ്ടിയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ മെട്രോ മാന്‍ ഇ ശ്രീധരനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. എപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണല്‍.