കേരളം

kerala

ETV Bharat / state

കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി; കമ്പനികളിൽ നിന്ന് രാസമാലിന്യം കലർന്നെന്ന് സംശയം - കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി

വെള്ളത്തിന്‌ നിറവ്യത്യാസവും രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ട്‌.

fishes dies in Korayar river in Kanchikode  fishes dies in river  കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി  പുഴയിൽ മീനുകൾ ചത്തു
കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി

By

Published : Mar 26, 2022, 5:42 PM IST

പാലക്കാട്: കഞ്ചിക്കോട്‌ കൊയ്യാമരക്കാട്‌, പാറ പിരിവ്‌, നരകംപുള്ളി പ്രദേശങ്ങളിൽ കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ചെറുമത്സ്യങ്ങളാണ്‌ കൂടുതലും ചത്തത്‌. ഇവിടെ വെള്ളത്തിന്‌ നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെടുന്നുണ്ട്‌.

പുഴയിൽ കുളിച്ചവർക്ക്‌ ചൊറിച്ചിൽ അനുഭവപ്പെട്ടു. കമ്പനികളിൽ നിന്ന്‌ വെള്ളത്തിൽ രാസമാലിന്യം കലർന്നിട്ടാകാം മീനുകൾ ചാകാൻ കാരണമെന്ന്‌ നാട്ടുകാർ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്‌ ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു.

പെട്ടെന്നുണ്ടായ മഴയിൽ പായലിൽ നിന്ന്‌ വിഷാംശം മുകളിലേക്കുയർന്ന് മീനുകൾ ചത്തു പൊങ്ങാൻ സാധ്യതയുണ്ടെന്നും വെള്ളം പരിശോധിച്ച ശേഷമേ മീനുകൾ ചത്തുപൊങ്ങിയതിനുള്ള വ്യക്തമായ കാരണം കണ്ടെത്താനാകൂ എന്നും മലിനീകരണ നിയന്ത്രണ ബോർഡ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. കോരയാർ പുഴയിൽ നേരത്തേയും സമാന രീതിയിൽ മീനുകൾ ചത്തു പൊങ്ങിയിരുന്നു.

Also Read: ഇ സിഗരറ്റ് തര്‍ക്കം: 17കാരനെ കൊന്ന് സുഹൃത്ത് ട്രാവല്‍ ബാഗിലാക്കി

ABOUT THE AUTHOR

...view details