പാലക്കാട്: ഇനിയും വൈകിയാല്‍ ഈ പാടത്ത് കർഷകന്‍റെ കണ്ണീർ വീഴും. പന്നിശല്യവും കൊവിഡും കർഷകന് പ്രതിസന്ധിയായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് പട്ടാമ്പിക്ക് സമീപം പരുതൂരിലെ പാടത്ത് നെല്ല് വിളയിച്ചപ്പോൾ അത് സംഭരിക്കാൻ സർക്കാർ തയ്യാറല്ല. കൊയ്തെടുത്ത ഒന്നാം വിള നെല്ല് ഇനിയും സപ്ലൈക്കോ സംഭരിച്ചിട്ടില്ല. നിലവില്‍ വാടകക്ക് എടുത്ത മുറികളിലാണ് പലരും നെല്ല് സൂക്ഷിച്ചിരിക്കുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്.
സപ്ലൈക്കോ കനിയുന്നതും കാത്ത് പരുതൂരിലെ കര്‍ഷകര്‍
ഇതുവരെയും നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കൊവിഡ് കാലത്ത് കൂടുതല്‍ പണം നല്‍കിയാണ് പലരും വിളവെടുത്തത്. ഞാറ് നട്ടതുമുതല്‍ പാടത്ത് പന്നിശല്യവും രൂക്ഷമായിരുന്നെന്നും കര്‍ഷകര്‍ പറയുന്നു.
മുറിയെടുക്കാന്‍ പണമില്ലാത്തവര്‍ വീട്ടു മുറ്റത്തും കിടപ്പു മുറികളിലും വരെ നെല്ല് സൂക്ഷിച്ചിട്ടുണ്ട്. ഇതുവരെയും നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കൊവിഡ് കാലത്ത് കൂടുതല്‍ പണം നല്‍കിയാണ് പലരും വിളവെടുത്തത്. ഞാറ് നട്ടതുമുതല്‍ പാടത്ത് പന്നിശല്യവും രൂക്ഷമായിരുന്നെന്നും കര്‍ഷകര്‍ പറയുന്നു. സാധാരണയിലും കൂടുതല്‍ കൂലികൊടുത്താണ് കൊവിഡ് കാലത്ത് പാടം ഒരുക്കിയത്. തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇടവിട്ട് മഴ പെയ്യുന്നത് കൊയ്തെടുത്ത നെല്ലിനെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.