പാലക്കാട്:തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് ക്ഷീര കർഷകൻ മരിച്ചു. എലവഞ്ചേരി വട്ടേക്കാട് പനന്തുറവ ഭഗവതിക്കുളം കേശവൻ (77) ആണ് മരിച്ചത്. പകൽ 11 മണിയോടെ വീടിനു സമീപം പശുവിനെ മേക്കാൻ പോയ കേശവനെ സമീപത്തെ മരത്തിൽ കൂടുകൂട്ടിയ തേനിച്ചകൾ ആക്രമിക്കുകയായിരുന്നു.
തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് ക്ഷീര കർഷകൻ മരിച്ചു - പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത
എലവഞ്ചേരി വട്ടേക്കാട് പനന്തുറവ ഭഗവതിക്കുളം കേശവൻ (77) ആണ് മരിച്ചത്
ക്ഷീര കർഷകൻ തേനീച്ച കുത്തേറ്റ് മരിച്ചു
കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി തേനീച്ചകളെ പുകയിട്ട് അകറ്റിയ ശേഷം കേശവനെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ദേവു, മക്കൾ: മിനി, സിനി, മരുമക്കൾ: സുരേഷ്, സതീഷ്.