കേരളം

kerala

ETV Bharat / state

ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി - ലോറിയിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടക വസ്‌തുക്കൾ പിടികൂടി

മിനിലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാർ പൊലീസ് അറസ്റ്റു ചെയ്‌തു

explosives smuggled in a lorry seized Palakkad  explosives smuggled in a lorry  lorry seized Palakkad  explosives smuggled  ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി  വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി  ലോറിയിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടക വസ്‌തുക്കൾ പിടികൂടി  പാലക്കാട് നിന്നും സ്ഫോടക വസ്‌തുക്കൾ പിടികൂടി
ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി

By

Published : Nov 15, 2020, 12:00 PM IST

Updated : Nov 15, 2020, 1:28 PM IST

പാലക്കാട്: വാളയാറില്‍ തക്കാളി ലോറിയില്‍ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്തുകയായിരുന്ന വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി. ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും ഏഴായിരത്തി അഞ്ഞൂറ് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മിനി ലോറിയില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാർ പൊലീസ് അറസ്റ്റു ചെയ്‌തു.

ഇന്നലെ അര്‍ദ്ധ രാത്രിയില്‍ വാളയാര്‍ ചെക്ക് പോസ്റ്റ്‌ പരിസരത്തു വാഹന പരിശോധന നടത്തുന്നതിനിടെയാണ് തക്കാളി വണ്ടി എന്ന വ്യാജേന എത്തിയ സ്ഫോടക വസ്‌തുക്കളുമായുള്ള ലോറി പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. രേഖകൾ ഒന്നും ഇല്ലാതെയായിരുന്നു വാഹനം ചെക്ക് പോസ്റ്റ്‌ കടന്നു വന്നത്. സേലത്തു നിന്നും അങ്കമാലിയിലേക്ക് കടത്താൻ കൊണ്ട് വന്നതാണ് സ്‌ഫോടക വസ്‌തുക്കളെന്നാണ് പിടിയിലായവരിൽ നിന്നും ലഭിക്കുന്ന വിവരം.

Last Updated : Nov 15, 2020, 1:28 PM IST

ABOUT THE AUTHOR

...view details