കേരളം

kerala

ETV Bharat / state

മാരകമയക്കുമരുന്നുമായി പാലക്കാട് യുവാവ് അറസ്റ്റില്‍

മേഖലയില്‍ മയക്ക് മരുന്ന് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന് എക്സൈസ്

എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍  എം ഡി എം  MDMA  എക്സൈസ്  തൃത്താല  ഷോണ്‍ വര്‍ഗ്ഗീസ്.  പ്രതി
പ്രതി ഷോണ്‍ വര്‍ഗ്ഗീസ്(22)

By

Published : Apr 21, 2022, 10:00 AM IST

Updated : Apr 21, 2022, 11:27 AM IST

പാലക്കാട്: അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി തൃത്താലയില്‍ യുവാവ് എക്സൈസിന്‍റെ പിടിയില്‍. കൂറ്റനാട് തെക്കിനിയത്ത് ഷോണ്‍ വര്‍ഗീസ്(22) ആണ് പിടിയിലായത്. 1.68 ഗ്രാം എം ഡി എം എയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

തൃത്താല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. മേഖലയില്‍ മയക്ക് മരുന്ന് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫീസർ കെ ജെ ഓസ്റ്റിന്‍, ഇജയരാജൻ, സിവില്‍ എക്സൈസ് ഓഫീസർ മാരായ വി പി മഹേഷ്, പി എസ് മനോജ്‌, പിഅരുൺ,ആര്‍ വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

also read: ഒരു കോടി രൂപയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍

Last Updated : Apr 21, 2022, 11:27 AM IST

ABOUT THE AUTHOR

...view details