പാലക്കാട്: പരിസ്ഥിതി വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ ആക്രമിച്ച മണ്ണ് മാഫിയ സംഘത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് പാലക്കാട് പരിസ്ഥിതി -വിവരാവകാശ പ്രവർത്തകർ പ്രതിഷേധ യോഗം നടത്തി. ഒലവക്കോട് നടന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും വിവരാവകാശ പ്രവർത്തകരും പങ്കെടുത്തു. പരിപാടി ജില്ലാ പരിസ്ഥിതി ഐക്യ വേദി കൺവീനർ ശ്യാംകുമാർ തേങ്കുറിശി ഉദ്ഘാടനം ചെയ്‌തു.
മണ്ണ് മാഫിയ സംഘത്തിനെതിരെ പ്രതിഷേധ യോഗം - പരിസ്ഥിതി വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ
ഒലവക്കോട് നടന്ന പ്രതിഷേധ പരിപാടി ജില്ലാ പരിസ്ഥിതി ഐക്യ വേദി കൺവീനർ ശ്യാംകുമാർ തേങ്കുറിശി ഉദ്ഘാടനം ചെയ്‌തു.
മണ്ണ് മാഫിയ സംഘത്തിനെതിരെ പരിസ്ഥിതി -വിവരാവകാശ പ്രവർത്തകരുടെ പ്രതിഷേധ യോഗം
വിവരാവകാശ പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സർക്കാരും പോലീസും തയ്യാറാകണമെന്ന് വിവരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജില്ലാ പരിസ്ഥിതി ഐക്യവേദി ചെയർമാൻ ബോബൻ മാട്ടുമന്ത, പരിസ്ഥിതി പ്രവർത്തകനായ ഗുരുവായൂരപ്പൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.