പാലക്കാട്:സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് മരണമടഞ്ഞ കാട്ടാനക്ക് ആദരാഞ്ജലി അർപ്പിച്ചും അനുശോചനം രേഖപ്പെടുത്തിയും പരിസ്ഥിതി ദിനാഘോഷം. സംസ്കാര സാഹിതി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി സാംസ്കാരിക പ്രവർത്തകർ ഒലവക്കോട് ഒത്തുചേർന്ന് പ്രതിഷേധം രേഖപ്പെടുത്തിയത്. മനുഷ്യ കടന്നുകയറ്റം കൊണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഇനിയും വൈകരുതെന്നും സർവ്വചരാചരങ്ങൾക്കും ഭൂമിയുടെ മേൽ തുല്യ അവകാശമാണുള്ളതെന്നും മനുഷ്യർക്ക് ഓർമ്മയുണ്ടാവണമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ട കാട്ടാനക്ക് അനുശോചനം രേഖപ്പെടുത്തി പരിസ്ഥിതി ദിനാഘോഷം - പാലക്കാട് വാർത്ത
വനാതിർത്തിയിലുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതു കൊണ്ടാണ് ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുന്നത്.
![കൊല്ലപ്പെട്ട കാട്ടാനക്ക് അനുശോചനം രേഖപ്പെടുത്തി പരിസ്ഥിതി ദിനാഘോഷം Environmental Day Celebration പരിസ്ഥിതി ദിനാഘോഷം condolences to the dead elephent കാട്ടാനക്ക് അനുശോചനം രേഖപ്പെടുത്തി പാലക്കാട് വാർത്ത palakkad news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7498282-thumbnail-3x2-ppp.jpg)
വനാതിർത്തിയിലുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതു കൊണ്ടാണ് ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുന്നത്. കുറ്റക്കാർക്കുള്ള ശിക്ഷ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്കാര സാഹിതി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി .വൈൽഡ് ലൈഫ് പ്രോട്ടക്ഷൻ സൊസെറ്റി ദക്ഷിണേന്ത്യൻ കോർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. മണി കുളങ്ങര, അഡ്വ.ഗിരീഷ് നൊച്ചുള്ളി, ഉമ്മർ ഫാറൂഖ്, ഹരിദാസ് മച്ചിങ്ങൽ, ഹക്കീം കൽമന്ധപം, അഡ്വ.രമേഷ് കണ്ണനൂർ, അനിൽ ബാലൻ ,ആഷിഖ് ഒലവക്കോട്, ദീപം സുരേഷ് ,ബുഷ്‌റ എന്നിവർ സംസാരിച്ചു. ആശ മേനോൻ, പ്രവീൺ വക്കാവ്, അജി എന്നിവർ ക്രൂരതയുടെ ചിത്രങ്ങൾ വരച്ചു.