പാലക്കാട് :എലപ്പുള്ളില്‍ വയോധിക തൂങ്ങി മരിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. മാമ്പുള്ളി വീട്ടില്‍ വേലപ്പന്‍റെ ഭാര്യ തങ്കയെയാണ് (91) ശനിയാഴ്‌ച വൈകുന്നേരം വീടിന് സമീപത്തെ ചായ്‌പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തങ്കയുടെ ചേച്ചിയുടെ മകൻ ബാലനെ (67) കസബ പൊലീസ് ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തു.
പാലക്കാട് 91കാരി തൂങ്ങി മരിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍ - palakkad crime news
ശനിയാഴ്‌ചയാണ് വയോധികയെ വീടിന് സമീപത്തെ ചായ്‌പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
തങ്കയെ ബാലന്‍ മാനസികമായും ശാരീരികയും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അതിനെ തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തങ്ക ബാലനും പേരക്കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. മരണം സംഭവിച്ച ദിവസം രാവിലെയും പ്രതി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി മറ്റ് ബന്ധുക്കള്‍ ആരോപിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിന്‍റെ പലഭാഗത്തും മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് തങ്കയുടെ മൂക്കിന് കുത്തി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പാലക്കാട് ഡിവൈഎസ്‌പി പിസി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.