പാലക്കാട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടായി പുത്തൻപുര സന്തോഷിനെയാണ് (39) പാലക്കാട് ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും പിഴയും - കോട്ടായി
പാലക്കാട് ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജുവാണ് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പുത്തൻപുര സന്തോഷിന് 8 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്.
പാലക്കാട് പോക്സോ കേസ്
പിഴ തുക അതിജീവിതക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. 2016 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.
കോട്ടായി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്നത്തെ ആലത്തൂർ സിഐ കെഎ എലിസബത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്‌തരിച്ചു.