പാലക്കാട്: പട്ടാമ്പി താലൂക്ക് പരിധിയിൽ അനധികൃതമായി മണ്ണെടുത്ത എട്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവും ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. നാഗലശ്ശേരി വാവനൂരിൽ നിന്നുമാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. മണ്ണ് ഖനനം ചെയ്ത് തൃശൂർ ജില്ലയിലേക്ക് കടത്തുന്നതിനിടയിലാണ് വാഹനങ്ങൾ പിടികൂടിയത്. തിരുമിറ്റക്കോട് പമ്പ് ഹൗസിന് സമീപം പുഴയിൽ നിന്നും മണൽ കയറ്റി വരുമ്പോഴാണ് ടിപ്പർ ലോറി പിടിയിലായത്.
അനധികൃത മണ്ണ്കടത്ത്: എട്ട് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി
നാഗലശ്ശേരി വാവനൂരിൽ നിന്നുമാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. മണ്ണ് ഖനനം ചെയ്ത് തൃശൂർ ജില്ലയിലേക്ക് കടത്തുന്നതിനിടയിലാണ് വാഹനങ്ങൾ പിടികൂടിയത്.
അനധികൃത മണ്ണ്കടത്ത്: എട്ട് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി
നിയമാനുസൃത രേഖകളില്ലാതെ കുന്നിടിച്ച് മണ്ണ് ഖനനം ചെയ്യുന്നതിനും കടത്തിയതിനും സ്ഥലമുടമയിൽ നിന്നും വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കുന്നതിന് ജിയോളജി വകുപ്പിന് സബ് കലക്ടർ നിർദേശം നൽകി. മണൽ ലോറി സർക്കാരിലേയ്ക്ക് കണ്ടു കെട്ടുന്നതിനും ഡ്രൈവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതിന് നിർദ്ദേശം നൽകിയതായും സബ് കലക്ടർ അറിയിച്ചു.