പാലക്കാട്:കാല് കഴുകൽ വിവാദത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ. കാല് കഴുകലും കാല് തൊട്ട് വണങ്ങി ആദരിക്കലുമെല്ലാം ഭാരതീയ സംസ്‌കാരത്തിൻ്റെ ഭാഗമാണ്. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവരെ സംസ്‌കാരമില്ലാത്തവർ എന്ന് കരുതേണ്ടിവരുമെന്നും ശ്രീധരൻ പ്രതികരിച്ചു.
''കാല് കഴുകൽ വിവാദമാക്കുന്നവരെ സംസ്‌കാരമില്ലാത്തവർ എന്ന് കരുതണം'': ഇ ശ്രീധരൻ - foot washing controversy
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലാണ് മെട്രോമാൻ്റെ കാല് കഴുകിയും കാല് തൊട്ട് വണങ്ങിയും പ്രവർത്തകർ ആദരിച്ചത്.
കാല് കഴുകൽ വിവാദമാക്കുന്നവരെ സംസ്‌കാരമില്ലാത്തവർ എന്ന് കരുതേണ്ടിവരും; ഇ ശ്രീധരൻ
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലാണ് മെട്രോമാൻ്റെ കാല് കഴുകിയും കാല് തൊട്ട് വണങ്ങിയും പ്രവർത്തകർ ആദരിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാണ് ഇ ശ്രീധരൻ. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിൻ്റെ കാൽ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സന്ദീപാനന്ദഗിരി സ്വാമികൾ ഈ ദൃശ്യം തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ചതോടെയാണ് വിഷയം ചർച്ചയായത്.