പാലക്കാട്:ജില്ലയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പഴയ ഇരുമ്പ്, പ്ലാസ്റ്റിക്ക് വസ്തുക്കൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ രംഗത്തിറങ്ങിയിരിക്കുകയാണ് ഡിവൈഎഫ്ഐ. ''ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല" എന്ന സന്ദേശവുമായി പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിൽ പങ്കാളികളാവുകയാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി.
പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങ് - Kerala Flood
പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ട് കേരളത്തിന്‍റെ പുനർനിർമ്മാണത്തിൽ പങ്കാളികളാവുകയാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി.

ജില്ലയിലെ ഡിവൈഎഫ്ഐയുടെ 2600 യൂണിറ്റ് കമ്മിറ്റികളിലും ഈ പ്രവർത്തനം സംഘടിപ്പിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് എല്ലാ കോണിൽ നിന്നും ഇതിനോടകം പരിപാടിക്ക് ലഭിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ടി.എം. ശശി പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വ്യത്യസ്തമായ ക്യാമ്പെയിന്‍ ഡിവൈഎഫ്ഐ സംസ്ഥാന തലത്തിൽ ഏറ്റെടുക്കുമെന്ന് കരുതുന്നതായും ജില്ലാ ഭാരവാഹികൾ പറഞ്ഞു. സെപ്‌തംബര്‍ ഒന്ന് വരെയാണ് പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നത്. നേരത്തെ 39 ലോഡ് അവശ്യവസ്തുക്കളാണ് പാലക്കാട് ജില്ലാ കമ്മിറ്റി മലപ്പുറത്തെയും വയനാട്ടിലെയും പ്രളയബാധിത പ്രദേശങ്ങളിൽ എത്തിച്ചത്.