പാലക്കാട്: പൊതുപ്രവർത്തനത്തിനൊപ്പം കാർഷികമേഖലയിലും സജീവമാവുകയാണ് പട്ടാമ്പിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. വിത്തും കൈകോട്ടും കാമ്പയിനിന്‍റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽ കൃഷി ആരംഭിച്ചത്. ശങ്കരമംഗലം പടിഞ്ഞാറക്കര പാടശേഖരത്തിലാണ് കൃഷി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ നാരായണദാസ് ഞാറുനട്ടുകൊണ്ട് കൃഷിക്ക് തുടക്കം കുറിച്ചു.
പട്ടാമ്പിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നെൽ കൃഷി ആരംഭിച്ചു - DYFI
വിത്തും കൈകോട്ടും കാമ്പയിനിന്‍റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽ കൃഷി ആരംഭിച്ചത്.
പട്ടാമ്പിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നെൽ കൃഷി ആരംഭിച്ചു
50 സെന്‍റ് പാടത്താണ് ജ്യോതി വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. ട്രാക്ടർ കൊണ്ട് നിലം ഉഴുതുമറിച്ച് കൃഷി യോഗ്യമാക്കിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ്. ഞാറ് നടുന്നത് മുതൽ കൊയ്ത്ത് വരെയുള്ള പരിപാലനവും ഇവർ തന്നെ ചെയ്യും.