പാലക്കാട്:കാറിൽ കടത്താൻ ശ്രമിച്ച 81 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് സ്വദേശി ഷാവാഫ് (24), പെരിന്തൽമണ്ണ പുഴക്കാട്ടിരി സ്വദേശികളായ സച്ചിൻ (23), റിഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റും പാലക്കാട് എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പത്ത് ലക്ഷം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്.
വാളയാറിൽ പത്ത് ലക്ഷത്തിന്‍റെ മയക്കുമരുന്ന് പിടികൂടി - പാലക്കാട് വാളയാർ
കാറിൽ കടത്താൻ ശ്രമിച്ച 81 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി.
വാളയാറിൽ പത്ത് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്ന് പിടികൂടി
ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന് മലപ്പുറത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചെറുകിട വിൽപനക്കാർക്കും ആവശ്യക്കാർക്കും വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതിയായ ഷാവാഫ് മലപ്പുറത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, എക്‌സൈസ് ഓഫീസുകളിലും, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു.