കേരളം

kerala

ETV Bharat / state

പ്ലാസ്റ്റിക്കും തകിടും വെച്ച് മറച്ച കുടിലിൽ താമസം; അധികൃതരുടെ കനിവ് തേടി കുടുംബം

ഏഴ് വർഷമായി ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ അധികൃതർക്ക് നൽകുന്നുണ്ടെങ്കിലും ഒന്നും പരിഗണിക്കപ്പെടുന്നില്ലെന്ന് കുടുംബം

പാലക്കാട്  Palakkad  Muthalamada Kuttipadam  Homeless family  life mission project
പ്ലാസ്റ്റിക്കും തകിടും വെച്ച് മറച്ച കുടിലിൽ താമസം; അധികൃതരുടെ കനിവ് തേടി കുടുംബം

By

Published : Nov 13, 2020, 12:25 PM IST

Updated : Nov 13, 2020, 1:30 PM IST

പാലക്കാട്: ഏഴുവർഷമായി കയറിക്കിടക്കാൻ നല്ലൊരു വീടില്ലാതെ ദുരിതമനുഭവിക്കുകയാണ് മുതലമട കുറ്റിപ്പാടം സ്വദേശിനിയായ ദിവ്യയും കുടുംബവും. പ്ലാസ്റ്റിക്കും തകിടും ഉപയോഗിച്ച് മറച്ച കുടിലിൽ ദയനീയമായ സാഹചര്യത്തിലാണ് ഇപ്പോഴിവർ താമസിക്കുന്നത്. പാമ്പും ഇഴജന്തുക്കളുമെല്ലാം വീടിനുള്ളിലേക്ക് കയറി വരുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന ഇവരുടെ കുടുംബം വളരെയധികം ദുരിതമനുഭവിച്ചാണ് ഇവിടെ താമസിക്കുന്നത്. ഏഴ് വർഷമായി ഏതെങ്കിലും ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ അധികൃതർക്ക് നൽകുന്നുണ്ടെങ്കിലും ഒന്നും പരിഗണിക്കപ്പെടുന്നില്ല.

അധികൃതരുടെ കനിവ് തേടി കുടുംബം

ഒരു തവണ ലൈഫ് മിഷൻ പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ എഗ്രിമെന്‍റിന്‍റെ സമയമായപ്പോഴേക്കും ഇവരുടെ പേര് തഴയുന്ന അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് തങ്ങളുടെ പേര് അവസാന നിമിഷം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറയുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബം പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ടിട്ടും വിഷയത്തിൽ പരിഹാരമുണ്ടായില്ല. അതേസമയം ഇതേ പഞ്ചായത്തിൽ അനർഹരായ നിരവധി പേർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും കൈക്കൂലി കൊടുത്തും ഒന്നിലധികം വീടുകൾ സ്വന്തമാക്കുന്നുണ്ടെന്ന് പൊതു പ്രവർത്തകനായ നിസാമുദ്ദീൻ ആരോപിക്കുന്നു. അടച്ചുറപ്പുള്ള ഒരു വീട് എന്നതാണ് ദിവ്യയുടെയും ഭർത്താവ് കൃഷ്ണദാസിന്‍റെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഭവനനിർമാണ പദ്ധതികളിൽ നിന്നും തഴയുന്നതിൽ ഏറെ ദുഃഖത്തിലാണ് ഈ കുടുംബം.

Last Updated : Nov 13, 2020, 1:30 PM IST

ABOUT THE AUTHOR

...view details