പാലക്കാട് : ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ പട്ടാമ്പിയിൽ കുടുങ്ങിയ അഥിതി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളുമായി തൊഴില്‍ വകുപ്പ്. ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ, അസിസ്റ്റന്‍റ് കളക്ടർ ചേതൻകുമാർ മീണ എന്നിവർ നേരിട്ട് എത്തിയാണ് തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ, ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയുമായി അതിഥി തൊഴിലാളികൾ നിരോധനാജ്ഞ ലംഘിച്ച് പട്ടാമ്പിയിൽ കൂട്ടമായി റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
അഥിതി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളുമായി തൊഴില്‍ വകുപ്പ്
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ, ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയുമായി അതിഥി തൊഴിലാളികൾ നിരോധനാജ്ഞ ലംഘിച്ച് പട്ടാമ്പിയിൽ കൂട്ടമായി റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
അഥിതി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളുമായി ജില്ലാ ലേബർ ഡിപ്പാർട്ട്‌മെന്‍റ്
തുടർന്ന് സബ് കളക്ടറും ജനപ്രതിനിധികളും സ്ഥലത്തെത്തി ഇവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ഭക്ഷണം എത്തിക്കുവാൻ തൊഴില്‍ വകുപ്പിന് നിർദ്ദേശം നല്‍കിയിരുന്നു. ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം 10 ലക്ഷം രൂപ തൊഴില്‍ വകുപ്പിന് അനുവദിക്കുകയും താത്കാലിക ഉപയോഗത്തിനുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകുകയും ചെയ്തു.