പാലക്കാട്:ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്.
ശ്രീജിത്തും നാലു സുഹൃത്തുക്കളും അര്‍ധരാത്രിയോടെയാണ് കൂട്ടുപാതയിലെ ഹോട്ടലിലെത്തിയത്. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കടയടച്ചതിനാല്‍ ഭക്ഷണം നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷണമെടുത്തു കഴിക്കാന്‍ യുവാക്കള്‍ ശ്രമിച്ചതോടെ തര്‍ക്കമായി.