പാലക്കാട്: ഡൽഹിയിലെ കൊടും തണുപ്പില്‍ പോരാട്ട മുഖത്തു നില്‍ക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വ്യത്യസ്ഥമായൊരു ഐക്യദാര്‍ഢ്യ ജാഥ പാലക്കാട് നിന്നും ആരംഭിച്ചു. ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ആൻ്റ് എന്‍വയോണ്‍മെൻ്റ് മൂവ്‌മെൻ്റിൻ്റെ നേതൃത്വത്തിലാണ് ഇലവസ്ത്രമണിഞ്ഞ് രാജ്ഭവനിലേക്ക് യാത്രയാരംഭിച്ചത്. എന്‍ആര്‍പിഇഎം സംസ്ഥാന സെക്രട്ടറി സിറാജ് കൊടുവായൂരാണ് യാത്ര നയിക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രങ്ങളുള്ള അകത്തേത്തറ ശബരി ആശ്രമത്തില്‍ നിന്ന് പ്രയാണം ആരംഭിച്ചു.
കാർഷിക നിയമം; ഇലവസ്ത്രമണിഞ്ഞ് രാജ്ഭവനിലേക്ക് വ്യത്യസ്‌ത പ്രതിഷേധം - rajbhavan march
സ്വാതന്ത്ര്യ സമര ചരിത്രങ്ങളുള്ള അകത്തേത്തറ ശബരി ആശ്രമത്തില്‍ നിന്നാണ് ഐക്യദാര്‍ഢ്യ ജാഥ ആരംഭിച്ചത്
എല്ലാ ജില്ലകളിലൂടെയും ഐക്യ ദാര്‍ഢ്യ സന്ദേശവുമായി കടന്നുപോയി ജനുവരി 19ന് ജാഥ തിരുവനന്തപുരത്തെത്തും. തുടർന്ന് 20ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. പാലക്കാടുള്ള കര്‍ഷകർ നല്‍കിയ നെല്ലുമായാണ് കര്‍ഷക വേഷത്തില്‍ യാത്ര തുടരുന്നത്. പഴന്തുണിയില്‍ പൊതിഞ്ഞ കിഴിനെല്ല് രാഷ്ട്രപതിയ്ക്ക് നല്‍കാനായി ഗവര്‍ണറെ ഏല്‍പിക്കും.
ജന്മി, ഭൂവുടമാ സമ്പ്രദായത്തിന്‍റെ ആധുനിക രൂപമാണ് ഈ കോര്‍പ്പറേറ്റ് വൽക്കരണമെന്നും ഇഎസ്എ, ഇഎഫ്എല്‍ ഇഎസ്‌സെഡ് തുടങ്ങി കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന പരിഷ്‌കാരങ്ങളെല്ലാം ഒഴിവാക്കണമെന്നും എന്‍ആര്‍പിഇഎം ആവശ്യപ്പെട്ടു. ജോര്‍ജ് സിറിയക്, ജയ്‌സണ്‍ ഡൊമിനിക്, ബാലകൃഷ്ണന്‍ കൂട്ടിലങ്ങാടി, അഡ്വ. എല്‍സ എന്നിവരാണ് ഐക്യദാര്‍ഢ്യ യാത്രയില്‍ പങ്കാളികളാകുന്നത്.