പാലക്കാട്: ഡീസൽ വില വർധിച്ചതോടെ സ്വകാര്യ ബസ് സർവ്വീസുകൾ പ്രതിസന്ധിയില്‍. മൂന്ന് മാസത്തിൽ 11 രൂപയാണ് ഡീസലിന് കൂടിയത്. 81.62 രൂപയാണ് ജില്ലയിൽ വ്യാഴാഴ്ച ഡീസൽ വില. ഇതിനു പുറമെ കൊവിഡ് പ്രതിസന്ധി മൂലം ബസുകളിൽ ആളുകൾ കയറുന്നത് കുറഞ്ഞതും ബസ് സർവ്വീസുകളുടെ നഷ്‌ടം കൂട്ടി. കൊവിഡ് പ്രതിസന്ധിക്കിടയിൽ കിതയ്ക്കുന്ന ബസ് വ്യവസായത്തെ ഇല്ലാതാക്കുകയാണ് തുടർച്ചയായ ഇന്ധന വില വർധനവ്.
ഡീസൽ വില വർധനവ്; സ്വകാര്യ ബസ് സർവ്വീസുകള്‍ പ്രതിസന്ധിയില്‍
ഡീസൽ ചിലവ് കഴിഞ്ഞ് ജീവനക്കാർക്ക് കൂലിപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ബസ് ഉടമകൾ പറയുന്നു
കൊവിഡിനു മുമ്പ് 1100ലധികം ബസുകൾ ജില്ലയിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണത്തിനുശേഷം സർവീസ് 700 ആയി കുറഞ്ഞു. അതിൽ ഭൂരിഭാഗം ബസുകളും ലാഭത്തിലല്ല ഓടുന്നത്. ഇതുമൂലം സമയപരിധിക്കുള്ളില്‍ നികുതി അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. ജീവനക്കാർക്ക് വരുമാന മാർഗമെന്ന നിലയിലാണ് പല ബസുകളും ഇപ്പോൾ നിരത്തിൽ ഓടുന്നത്. എന്നാൽ ഡീസൽ വില വർധനവ് ഈ പ്രതീക്ഷകളെയും തെറ്റിക്കുകയാണ്. ഡീസൽ ചിലവ് കഴിഞ്ഞ് ജീവനക്കാർക്ക് കൂലിപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ബസ് ഉടമകൾ പറയുന്നു.