കേരളം

kerala

ETV Bharat / state

കൊലപാതക ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍ - arrest

കൊലപാതകത്തിന് ശേഷം പ്രതി തമിഴ്‌നാട് ആന്ധ്ര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു

കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി  പാര്‍ത്ഥസാരഥി  ചാത്തല്ലൂര്‍  Defendant arrested for murder  അറസ്റ്റ്  arrest  കുഴല്‍മന്ദം പൊലിസ്
പ്രതിയെ അറസ്റ്റ് ചെയ്തു

By

Published : Apr 12, 2022, 9:27 AM IST

പാലക്കാട്:പല്ലന്‍ ചാത്തനൂരില്‍ കുടുംബ വഴക്കിനിടെ അടിയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പെലിസ് പിടികൂടി. പല്ലന്‍ ചാത്തല്ലൂര്‍ സ്വദേശി പാര്‍ഥസാരഥിയാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് സ്വദേശി ശിവദാസൻ (58) നാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 30നായിരുന്നു കേസിനാസ്‌പദമായ സംഭവം. കുടുംബ വഴക്കിനിടെ പാര്‍ഥസാരഥി പിതൃസഹോദരനായ ശിവദാസനെ അടിയിക്കുകയായിരുന്നു. പരിക്കേറ്റ ശിവദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

ജനുവരി അഞ്ചിന് കുഴല്‍മന്ദം പൊലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സംഭവശേഷം പ്രതി തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുഴൽമന്ദം ഇൻസ്‌പെക്ടർ ആർ രജീഷ്, എസ്‌ഐ എച്ച് ഹർഷാദ്, എഎസ്ഐ രജിത, സീനിയർ സിപിഒ ബ്ലെസ്സൺ, സിപിഒമാരായ പി ആർ രാജേഷ്‌കുമാർ, ജി ബവീഷ്, എൻ നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

also read:മാതാപിതാക്കളുടെ കൊലപാതകം : പ്രതിയായ മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ABOUT THE AUTHOR

...view details