പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ - posco case accuse arrested news
വല്ലപ്പുഴ ചെറുകോഡ് സ്വദേശി മുഹമ്മദ് അജ്മലാണ് പട്ടാമ്പി പൊലീസിന്‍റെ പിടിയിലായത്
പട്ടാമ്പി പൊലീസ് സ്റ്റേഷന്‍
പാലക്കാട്:വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ ചെറുകോഡ് സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പട്ടാമ്പി പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.