പാലക്കാട്:പിറന്നാള്‍ ദിനത്തില്‍ ഇരുപത്തിയഞ്ചുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊഴുക്കാട് കൊക്കുവായില്‍ രേഷ്‌മയെയാണ് ഇന്ന്(31.07.2022) രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ യുവതിയെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രേഷ്‌മയുടെ 25-ാം പിറന്നാള്‍ ദിനമായിരുന്നു ഇന്ന്.
പിറന്നാള്‍ ദിനത്തില്‍ 25കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി - 25 year old woman was found dead
പിറന്നാള്‍ ദിനത്തില്‍ ഇരുപത്തിയഞ്ചുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
പിറന്നാള്‍ ദിനത്തില്‍ 25കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിജേഷാണ് രേഷ്‌മയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് ആദിത്യന്‍ എന്നൊരു മകനുണ്ട്. സംഭവത്തെ തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്ത് എത്തി. ആര്‍ഡിഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.