പാലക്കാട്: കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തി. അട്ടപ്പാടി കള്ളക്കര ഊരിലെ മരുതൻ - മരുതി ദമ്പതികളുടെ ഏകമകൾ എം.ധനുഷയെ (15) ഫെബ്രുവരി മൂന്നിന് രാത്രി മുതലാണ് കാണാതാകുന്നത്. കോയമ്പത്തൂർ സ്വദേശിയുടെ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിലാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിൽ ആടിന് പുല്ല് ചെത്താനെത്തിവരാണ് മൃതദേഹം ആദ്യം കണ്ടത്.
കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം പൊട്ടകിണറ്റില്‍ - tribal girl found dead
തോട്ടത്തിൽ ആടിന് പുല്ല് ചെത്താനെത്തിവരാണ് പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്.
കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം പൊട്ടകിണറ്റില്‍
Also Read: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന
കുട്ടിക്ക് അപസ്‌മാര രോഗമുണ്ടായിരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. സംവഭത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷോളയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 7, 2022, 1:32 PM IST