പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്‌തു - DCC General Secretary
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന്‍റെ പേരിലാണ് നടപടി.
![പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്‌തു palakkad palakkad local news പാലക്കാട് പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എ ആണ്ടിയപ്പു എ ആണ്ടിയപ്പുവിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്‌തു DCC General Secretary DCC General Secretary A aandiyappu suspended](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10069827-17-10069827-1609408003977.jpg)
പാലക്കാട്: ഡിസിസി ജനറൽ സെക്രട്ടറി എ ആണ്ടിയപ്പുവിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്‌ഠനാണ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായ ആണ്ടിയപ്പുവിനെ സസ്‌പെന്‍ഡ് ചെയ്‌തതായി അറിയിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന്‍റെ പേരിലാണ് നടപടി. തുല്യ അംഗസംഖ്യയിൽ നിന്നിരുന്ന ഗ്രാമപഞ്ചായത്തിലെ വോട്ടെടുപ്പിൽ തന്റെ വോട്ട് അസാധുവാക്കി എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം ഉറപ്പാക്കിയെന്നതായിരുന്നു ആണ്ടിയപ്പുവിനെതിരായ പരാതി.