ക്ഷേത്രോത്സവത്തിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം - ക്ഷേത്രോത്സവത്തിൽ കതിന
ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

അപകടം
പാലക്കാട് : മണ്ണാർക്കാട് തെങ്കര ക്ഷേത്രോത്സവത്തിൽ കതിന നിറയ്ക്കുന്നതിനിടെ നടന്ന അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്. വെടിക്കെട്ട് തൊഴിലാളികളായ രാജൻ, മണികണ്ഠൻ, ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീജയുടെ പരിക്ക് ഗുരുതരമല്ല.