പാലക്കാട്:കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാലക്കാട് ക്ഷീര മേഖലക്കുണ്ടായത് കനത്ത നഷ്ടം. ഒരു കോടി 40 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ട് ഉണ്ടായത്. 1623 കർഷകരെ പ്രളയം നേരിട്ട് ബാധിച്ചു. 28 പശുക്കൾ അഞ്ച് എരുമകൾ 18 പശുക്കുട്ടികൾ എന്നിങ്ങനെ 51 വളർത്ത് ജീവികളെ നഷ്ടപ്പെട്ടു. 128 തൊഴുത്തുകൾ പൂർണമായും 239 എണ്ണം ഭാഗികമായും നശിച്ചു. ജില്ലയിലെ പാൽ സംഭരണത്തിൽ സംഭവിച്ചത് 36,253 ലിറ്റർ പാലിന്‍റെ നഷ്ടമാണ്. കന്നുകാലി തീറ്റയിൽ 34,99,143 രൂപയും ക്ഷീര സംഘങ്ങളുടെ കെട്ടിടം, ഉപകരണങ്ങൾ എന്നിവ നശിച്ചതിൽ 14.7 ലക്ഷം രൂപയും നഷ്ടമായി.
പെരുമഴയിൽ ക്ഷീരമേഖലക്ക് വന്‍ നഷ്ടം - പെരുമഴയിൽ ക്ഷീരമേഖലയ്ക്ക് വൻ നഷ്ടം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ട് ഒരു കോടി 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പെരുമഴയിൽ ക്ഷീരമേഖലയ്ക്ക് വൻ നഷ്ടം
ക്ഷീര സഹകരണ സംഘം പ്രസിഡന്‍റ്, സെക്രട്ടറി, ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, മിൽമ ഉദ്യോഗസ്ഥർ എന്നിവരെ ഉൾക്കൊള്ളിച്ച് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായി കമ്മിറ്റി രൂപീകരിച്ച് സർക്കാർ സഹായ പദ്ധതികൾ ആരംഭിച്ചു. 219 കർഷകർക്ക് സഹായം ഉറപ്പുവരുത്തി. അഞ്ച് ക്യാമ്പുകളിലായി 111 വളർത്ത് മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവക്കായി 14,700 കിലോഗ്രാം കാലിത്തീറ്റ, 12,650 കിലോഗ്രാം പച്ചപ്പുല്ല്, 14,700 കിലോഗ്രാം വൈക്കോൽ എന്നിവ വിതരണം ചെയ്തു.
Last Updated : Aug 14, 2019, 3:15 PM IST