വാളയാർ കേസില്‍ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് പി.കെ.ശ്രീമതി - walayar pk sreemathi news
കേസിൽ തുടരന്വേഷണമോ പുനരന്വേഷണമോ നടത്തണമെന്നും പ്രോസിക്യൂട്ടർ ഉടൻ സ്ഥാനമൊഴിയണമെന്നും സിപിഎം നേതാവ് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.
വാളയാർ കേസില്‍ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് പി.കെ.ശ്രീമതി
പാലക്കാട്: വാളയാർ കേസിലേത് ദൗർഭാഗ്യകരമായ വിധിയെന്നും പ്രോസിക്യൂട്ടർ പലരുമായി ഒത്തുകളിച്ചെന്നും സിപിഎം നേതാവ് പി.കെ.ശ്രീമതി. പ്രോസിക്യൂട്ടർ കുട്ടികൾ മരിച്ച സ്ഥലം സന്ദർശിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിനെക്കുറിച്ച് കൃത്യമായി സംസാരിക്കുകയോ ചെയ്‌തില്ല. കേസിൽ തുടരന്വേഷണമോ പുന:രന്വേഷണമോ നടത്തണമെന്നും പ്രോസിക്യൂട്ടർ ഉടൻ സ്ഥാനമൊഴിയണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. അട്ടപ്പള്ളത്ത് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു പി കെ ശ്രീമതി.