പാലക്കാട്:തീറ്റ തേടുന്നതിനിടെ സ്‌ഫോടന വസ്‌തു പൊട്ടിത്തെറിച്ച് പശുവിന്‍റെ വായ തകര്‍ന്നു. പട്ടിക്കര ബൈപ്പാസില്‍ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. റോഡരികിലെ മാലിന്യത്തില്‍ നിന്ന് തീറ്റ തേടുന്നതിനിടെയാണ് സ്‌ഫോടമുണ്ടായത്.
അപകടത്തില്‍ പശുവിന്‍റെ വായ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ പശുവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. വടക്കന്തറ പ്രാണൻകുളം മനോജിന്‍റേതാണ് പശു. സംഭവത്തെ തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.