കേരളം

kerala

ETV Bharat / state

പാലക്കാട് ജില്ലയിൽ കൊവിഡ്‌ വാക്‌സിനേഷൻ നടന്നു - kerala news

ജില്ലയിൽ ഒൻപത്‌ കേന്ദ്രങ്ങളിലായി 30870 വാക്സിനുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്.

പാലക്കാട് കൊവിഡ്‌ വാക്‌സിനേഷൻ വാർത്ത  covid vaccine started in Palakkad district  കൊവിഡ്‌ വാക്‌സിനേഷൻ വാർത്ത  കേരള വാർത്ത  kerala news  palakkad covid vaccination story
പാലക്കാട് ജില്ലയിൽ കൊവിഡ്‌ വാക്‌സിനേഷൻ നടന്നു

By

Published : Jan 16, 2021, 5:09 PM IST

പാലക്കാട്‌:ജില്ലയിൽ കൊവിഡ്‌ പ്രതിരോധ വാക്‌സിൻ നടന്നു.വാക്സിനേഷനെടുത്ത വ്യക്തിയെ അരമണിക്കൂർ നിരീക്ഷിച്ച് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ്‌ മടക്കി അയക്കുന്നത് . ആദ്യ ഡോസ് പൂർത്തിയാക്കി 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസും എടുക്കണം. രണ്ട് ഡോസും പൂർത്തീകരിച്ചാൽ ഇ-സർട്ടിഫിക്കറ്റ് മൊബൈലിൽ ലഭ്യമാകും.

ജില്ലയിൽ ഒൻപത്‌ കേന്ദ്രങ്ങളിലായി 30870 വാക്സിനുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. 12630 പേർക്ക് ഇതുപയോഗിച്ച് ഒന്നാമത്തെ ഡോസ് നൽകുകയും ഇവർക്കു തന്നെ 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകുകയും ചെയ്യും.

ABOUT THE AUTHOR

...view details