പാലക്കാട്: കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള ഡ്രൈ റണ്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വിജയകരമായി നടന്നു. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്‍ററായ പാലക്കാട് കൊപ്പം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
കൊവിഡ് വാക്‌സിൻ; പാലക്കാട് ഡ്രൈ റണ്‍ നടത്തി - covid vaccine dry run
ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സിയുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്‍ററായ പാലക്കാട് കൊപ്പം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
കൊവിഡ് വാക്‌സിൻ; പാലക്കാട് ഡ്രൈ റണ്‍ നടത്തി
രാവിലെ 9 ന് ആരംഭിച്ച ഡ്രൈ റണ്‍ മൂന്നു കേന്ദ്രങ്ങളിലും തടസങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ത്തിയായി. രണ്ട് മണിക്കൂറിനകം തന്നെ എല്ലാ ആരോഗ്യപ്രവര്‍ത്തകരിലും ഡ്രൈ റണ്‍ നടത്താനായി. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ആകെ 75 പേരാണ് പങ്കെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറിയല്‍ പരിശോധന, വാക്‌സിനേഷന്‍, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നീ സജ്ജീകരണങ്ങളോടെയാണ് ഡ്രൈ റണ്‍ നടന്നത്.