കിൻഫ്രയിലെ കൊവിഡ് ചികിത്സ കേന്ദ്രം: നിർമാണം അടുത്തയാഴ്ച ആരംഭിക്കും - covid treatment center
എസ്റ്റിമേറ്റ് തയ്യാറായതായി ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നതിന്‍റെ ചുമതലയുള്ള ഡി എഫ് ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
പാലക്കാട്:കിൻഫ്ര പാർക്കിൽ കൊവിഡ് രോഗികളുടെ കിടത്തി ചികിത്സിയ്ക്ക് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച ആരംഭിക്കും. അതിനുള്ള എസ്റ്റിമേറ്റ് തയ്യാറായതായി ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നതിന് ചുമതലയുള്ള ഡി എഫ് ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. നേരത്തെ കിറ്റക്സ് കമ്പനി പ്രവർത്തിച്ചിരുന്ന കിൻഫ്ര പാർക്കിലെ നാലുനില കെട്ടിടമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റുന്നത്. ആദ്യഘട്ടത്തിൽ രണ്ടു നിലകളിലായി 400 ബെഡുകൾ ഒരുക്കും. ആവശ്യത്തിനനുസരിച്ച് 1000 കിടക്ക വരെ സജ്ജമാക്കാനാകും. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചാലുണ്ടാകുന്ന സാഹചര്യം മുൻനിർത്തിയാണ് കിൻഫ്രയിൽ ചികിത്സാ കേന്ദ്രം ഒരുക്കുന്നത്.