കേരളം

kerala

ETV Bharat / state

അട്ടപ്പാടിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു - റമദാൻ

രണ്ടാഴ്ചത്തേക്ക് അട്ടപ്പാടിയിലേക്കുള്ള അനാവശ്യ യാത്രകൾ കർശനമായി നിരോധിച്ചു.

COVID  ATTAPPADI  RESTRICTIONS  COVID RESTRICTIONS  കൊവിഡ് നിയന്ത്രണങ്ങൾ  കൊവിഡ്  റമദാൻ  Ramadan
അട്ടപ്പാടിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

By

Published : Apr 18, 2021, 3:54 PM IST

പാലക്കാട്: ദിനംപ്രതി കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അട്ടപ്പാടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് അട്ടപ്പാടിയിലേക്കുള്ള അനാവശ്യ യാത്രകൾ നിരോധിച്ചു. ചെക്ക് പോസ്റ്റുകളിലെ പരിശോധനയും കടുപ്പിക്കും.

വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. കടകളിലേക്ക് വരുന്നവർ മാസ്ക് ധരിക്കുന്നുണ്ടെന്നും, സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും, സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്നും കടയുടമ ഉറപ്പ് വരുത്തണം. സിനിമ തിയറ്റർ, ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലും പരമാവധി 50% ആളുകൾ മാത്രമേ ഉള്ളൂവെന്ന് ഉറപ്പുവരുത്തണം.

അട്ടപ്പാടിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കൂടുതൽ വായനക്ക്:കൊവിഡ് രണ്ടാം തരംഗം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

റമദാൻ നോമ്പുതുറയോടനുബന്ധിച്ച് പള്ളികളിലും മറ്റ് തുറസായ പ്രദേശങ്ങളിലും ആളുകൾ ഒത്തുകൂടി ചടങ്ങുകൾ നടത്തുന്നത് കഴിവതും ഒഴിവാക്കാൻ സമുദായ നേതാക്കൾ ശ്രദ്ധ ചെലുത്തണം. ആളുകളുടെ കൂട്ടം കൂടൽ ഒഴിവാക്കുന്നതിനായി മീറ്റിംഗുകളെല്ലാം ഓൺലൈൻ വഴിയാക്കണം. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള യാതൊരു പരിപാടികളും നടത്താൻ പാടുള്ളതല്ല. കെട്ടിടത്തിനകത്തുള്ള പരിപാടികൾക്ക് പരമാവധി 100 പേർക്കും, തുറസ്സായ സ്ഥലത്ത് പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്.

ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടിക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണം. പൊലീസ് പരിശോധനയും പട്രോളിംഗും ഇന്ന് മുതൽ കർശനമാക്കിയിട്ടുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങളോ നിർദ്ദേശങ്ങളോ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അഗളി എഎസ്‌പി പദം സിങ് ഐപിഎസ് പറഞ്ഞു.

ABOUT THE AUTHOR

...view details