പാലക്കാട്:ജില്ലാ ആശുപത്രിയിലെ കൊവിഡ് ഒപി നാളെ മുതൽ പാലക്കാട് മെഡിക്കൽ കോളജിലേക്ക് മാറ്റും. മെഡിക്കൽ കോളജിൽ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായി. ഒപി വരുന്നതോടെ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിൾ ശേഖരിക്കുന്നത് ഇനി മുതൽ മെഡിക്കൽ കോളജിലായിരിക്കും. കിടത്തി ചികിത്സ ഉടൻ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഇതിനായി 100 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.
പാലക്കാട് മെഡിക്കൽ കോളജിൽ കൊവിഡ് ഒപി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും - Covid OP
കിടത്തി ചികിത്സ ഉടൻ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഇതിനായി 100 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.
കൊവിഡ് ഒപി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും
ആർടിപിസിആർ ടെസ്റ്റിനുള്ള ലാബും മെഡിക്കൽ കോളജിൽ ഒരുങ്ങുകയാണ്. ശുചിമുറിയും കാത്തിരിപ്പ് കേന്ദ്രവും കൂടി തയ്യാറായാൽ ഈ ആഴ്ച തന്നെ കിടത്തി ചികിത്സയും ആരംഭിക്കും. ലാബ് കൂടി പൂർണ സജ്ജമായാൽ കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും മെഡിക്കൽ കോളജിലേക്ക് മാറ്റും.