പാലക്കാട് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാർത്ത
ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 214 ആയി
![പാലക്കാട് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു covid confirmed to 24 people Palakkad covid news കൊവിഡ് വാർത്ത പാലക്കാട് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7769121-thumbnail-3x2-pp.jpg)
പാലക്കാട്:ജില്ലയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 24 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ രോഗമുക്തി നേടി. കുവൈത്തിൽ നിന്നെത്തിയ കല്ലടിക്കോട് കരിമ്പ സ്വദേശികളായ ഒരു പുരുഷനും സ്ത്രീയും, ഷൊർണൂർ പരുത്തിപ്ര സ്വദേശി, ലക്കിടി സ്വദേശികളായ രണ്ട് പുരുഷന്മാർ, കേരളശ്ശേരി സ്വദേശി, തമിഴ്‌നാട്ടിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി, ഒമാനിൽ നിന്നും വന്ന തിരുനെല്ലായി സ്വദേശിനി, പറളി എടത്തറ സ്വദേശി, ഡൽഹിയിൽ നിന്നു വന്ന കോങ്ങാട് സ്വദേശി, യുഎഇയിൽ നിന്നു വന്ന കുഴൽമന്നം ചിതലി സ്വദേശി, ചളവറ സ്വദേശി, നെല്ലായ സ്വദേശികളായ രണ്ട് പേർ, പറളി എടത്തറ സ്വദേശി, സൗദിയിൽനിന്ന് വന്ന പെരിങ്ങോട്ടുകുറിശ്ശി സ്വദേശി, കരിമ്പ സ്വദേശി, അമ്പലപ്പാറ സ്വദേശി,
ബെംഗ്ലൂരുവില്‍ നിന്നും വന്ന കുഴൽമന്ദം സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് മണ്ണാർക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും മൂന്ന് മക്കളും, ബീഹാറിൽ നിന്ന് വന്ന എരുത്തേമ്പതി സ്വദേശി എന്നിവർക്കാണ് രോഗം ബാധിച്ചത്.ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 214 ആയി.