പാലക്കാട്: പാവനാടകത്തിലൂടെ കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തി കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. പട്ടാമ്പിയിൽ നടക്കുന്ന ആന്‍റിജൻ പരിശോധന ക്യാമ്പിന്‍റെ നേതൃത്വം വഹിക്കുന്ന കൊവിഡ് കണ്‍ട്രോള്‍ സെല്ലാണ് കൊറോണ ബോധവൽകരണത്തിന് പാവനാടകവുമായി രംഗത്തെത്തിയത്.
പാവനാടകത്തിലൂടെ കൊവിഡിനെതിരെ ബോധവത്കരണം - പാവനാടകത്തിലൂടെ കൊവിഡ് പ്രതിരോധ ബോധവത്കരണം
പട്ടാമ്പിയിൽ നടക്കുന്ന ആന്‍റിജൻ പരിശോധന ക്യാമ്പിന്‍റെ നേതൃത്വം വഹിക്കുന്ന കൊവിഡ് കണ്‍ട്രോള്‍ സെല്ലാണ് കൊറോണ ബോധവൽകരണത്തിന് പാവനാടകവുമായി രംഗത്തെത്തിയത്
![പാവനാടകത്തിലൂടെ കൊവിഡിനെതിരെ ബോധവത്കരണം covid 19 Covid awareness in pattambi corona virus പാവനാടകത്തിലൂടെ കൊവിഡ് പ്രതിരോധ ബോധവത്കരണം puppetry in pattambi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9694340-thumbnail-3x2-asdgsg.jpg)
കേരള എഡ്യൂക്കേഷൻ പപ്പറ്റ് തീയേറ്ററിന്‍റെ സഹകരണത്തോടെയാണ് ബോധവൽകരണം. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പട്ടാമ്പിയിലെ ആന്‍റിജൻ പരിശോധന ക്യാമ്പ് നാല് മാസമായി തുടരുകയാണ്. സംസ്ഥാനത്ത് തന്നെ പട്ടാമ്പിയിൽ മാത്രമാണ് തുടർച്ചയായി ആന്‍റിജൻ പരിശോധന ക്യാമ്പ് നടക്കുന്നത്. ഈ കാലയളവിൽ നിരവധി തവണ ബോധവൽകരണ പരിപാടികൾ നടന്നിട്ടുണ്ട്.
കൊവിഡ് 19 വരാനുള്ള സാഹചര്യങ്ങൾ, രോഗത്തെ എങ്ങനെ പ്രതിരോധിക്കാം, മാസ്‌കിന്‍റെയും സാമൂഹിക അകലത്തിന്‍റെയും പ്രസക്തി എന്നിവയാണ് പാവനാടകത്തിലൂടെ അവതരിപ്പിക്കുന്നത്. കേരള എഡ്യൂക്കേഷൻ പപ്പറ്റ് തീയേറ്ററാണ് നാടകത്തിന്‍റെ നിർമാണം.