കേരളം

kerala

ETV Bharat / state

കണ്ണൂർ സ്വദേശി ഉൾപ്പെടെ 58 പേർക്ക് പാലക്കാട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടു പേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നു പേർ എറണാകുളത്തും ചികിത്സയിലുണ്ട്.

covid 19  Kannur native  58 people  കൊവിഡ് 19 സ്ഥിരീകരിച്ചു  കൊവിഡ് 19  പാലക്കാട്  കണ്ണൂർ സ്വദേശി  ആന്‍റിജൻ ടെസ്റ്റ്
ഒരു കണ്ണൂർ സ്വദേശി ഉൾപ്പെടെ 58 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Jul 24, 2020, 9:24 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് ഒരു കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്‍റിജൻ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേരും ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരും ഉറവിടം അറിയാത്തവരുമാണ് ബാക്കിയുള്ള 33 പേർ.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചിറ്റൂർ സ്വദേശി (41), പെരുമാട്ടി സ്വദേശികളായ (31 പുരുഷൻ, 46 സ്ത്രീ), മങ്കര സ്വദേശി (39), പട്ടഞ്ചേരി സ്വദേശി (34), കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15), വണ്ടിത്താവളം സ്വദേശി (34 ), മുതലമട സ്വദേശി (29), വടക്കഞ്ചേരിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (36, 35), വിശാഖപട്ടണത്ത് നിന്ന് വന്ന പറളി സ്വദേശി (25), കർണാടകയില്‍ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശി (29), കണ്ണാടി സ്വദേശി (22), ഡൽഹിയില്‍ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശി (8), ഒറീസയില്‍ നിന്ന് നെന്മാറയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (19), ഖത്തറില്‍ നിന്നെത്തിയ മങ്കര സ്വദേശി (45), പിരായിരി സ്വദേശികൾ (56, 33), സൗദിയില്‍ നിന്നെത്തിയ മങ്കര സ്വദേശി (35, 44), പിരായിരി സ്വദേശി (37), കിഴക്കഞ്ചേരി സ്വദേശി (40), യുഎഇയില്‍ നിന്നെത്തിയ മങ്കര സ്വദേശി (49) എന്നിവരാണ് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗം സ്ഥിരീകരിച്ചത്.

ഉറവിടം അറിയാത്ത രോഗബാധ സ്ഥിരീകരിച്ചത് പുതുപ്പരിയാരം സ്വദേശി (33 പുരുഷൻ).

സമ്പർക്കത്തിലൂടെ രോഗം പകര്‍ന്നവര്‍

കുമരംപുത്തൂർ സ്വദേശികളായ മൂന്ന് പേർ (32, 52, 53), അമ്പലപ്പാറ സ്വദേശി (41).

ഇവരെ കൂടാതെ ഒരു കണ്ണൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജൻ ടെസ്റ്റിൽ രോഗ ബാധ സ്ഥീരികരിച്ചത് 25 പേർക്കാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടു പേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നു പേർ എറണാകുളത്തും ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details