പാലക്കാട്:പാലക്കാട് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സ ഒരാഴ്‌ചയ്ക്കുള്ളിൽ ആരംഭിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കാനുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ ജില്ലാ ആശുപത്രിയാണ് കൊവിഡ് ചികിത്സക്കായി പ്രവർത്തിക്കുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളജിലേക്ക് ചികിത്സാ കേന്ദ്രം മാറ്റാൻ തീരുമാനിച്ചത്. 100 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കാട് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സ ഉടൻ ആരംഭിക്കും
നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കൊവിഡ് ചികിത്സ നടത്തുന്നത്. എന്നാൽ, കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളജിലേക്ക് ചികിത്സാ കേന്ദ്രം മാറ്റാൻ തീരുമാനിച്ചത്
കൊവിഡ് ചികിത്സ ഉടൻ ആരംഭിക്കും
മെഡിക്കൽ കോളജിലേക്ക് 25 ഡോക്‌ടർമാർ ഉൾപ്പെടെ മുന്നൂറോളം ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. നിലവിൽ മെഡിക്കൽ കോളജിലെ നിരവധി ഡോക്‌ടർമാർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. ഇവരെ മെഡിക്കൽ കോളജിലേക്ക് തിരിച്ചുവിളിക്കും. കൊവിഡ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും ഇനിമുതൽ മെഡിക്കൽ കോളജിലാണ് നടക്കുക. മെഡിക്കൽ കോളജിലേക്ക് കൂടുതൽ ആരോഗ്യപ്രവർത്തകരെ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) വഴി നിയമിച്ചു വരികയാണ്.