പാലക്കാട്:നെല്ലിയാമ്പതി കരടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ കോട്ടപ്പാറ വീട്ടില്‍ അര്‍ജുനന്‍ (30), അമൃത (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച രാവിലെ ബൈക്കില്‍ നെല്ലിയാമ്പതി കാണാനെത്തിയ ഇവര്‍ കാരപ്പാറ തൂക്കുപാലത്തിലേക്ക് പോവുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
നവ ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - പോത്തുണ്ടി ചെക്ക് പോസ്റ്റ്
ആക്രമണം കാരപ്പാറ തൂക്കുപാലത്തിലേക്ക് പോവുന്നതിനിടെ
നവ ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണം
കാപ്പിത്തോട്ടത്തിലൂടെ വന്ന ആന റോഡ് മുറിച്ച് കടന്നതും പിറകിലൂടെ വന്ന മറ്റൊരാന തുമ്പികൈ കൊണ്ട് ഇരുവരെയും തട്ടിയിടുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ അമൃതയ്ക്കും ബൈക്കിനടിയില്‍പെട്ട് അര്‍ജുനനും പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് ആനക്കൂട്ടം പിന്തിരിയുകയായിരുന്നു. 15 ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.