കേരളം

kerala

ETV Bharat / state

സ്ത്രീകൾക്കായി കൗണ്‍സിലര്‍മാരുടെ സേവനം തുടരുമെന്ന് വനിത കമ്മിഷൻ - woman commission kerala news

ലോക്ക് ഡൗണിൽ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി വനിതാ കമ്മിഷന്‍ കൗണ്‍സിലര്‍മാരെ നിയോഗിച്ചിരുന്നു. ഇവരുടെ സേവനം ഇനിയും തുടരുമെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ അറിയിച്ചു.

സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുക വാർത്ത  കൗണ്‍സിലര്‍മാരുടെ സേവനം തുടരുമെന്ന് വനിതാ കമ്മിഷൻ വാർത്ത  women commission counselling service women news  post lock down period woman councelling news  woman commission kerala news  mc hosephine news
സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുമെന്ന് വനിതാ കമ്മിഷൻ

By

Published : Jan 13, 2021, 8:57 PM IST

പാലക്കാട്: ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വനിത കമ്മിഷൻ നിയോഗിച്ച കൗണ്‍സിലര്‍മാരുടെ സേവനം ലോക്ക് ഡൗണിനു ശേഷവും തുടരുമെന്ന് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. കലക്ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിത കമ്മിഷന്‍ മെഗാ അദാലത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.

ലോക്ക് ഡൗണിൽ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി വനിതാ കമ്മിഷന്‍ കൗണ്‍സിലര്‍മാരെ നിയോഗിച്ചിരുന്നു. ഇവരുടെ സേവനം സ്ത്രീകള്‍ക്ക് എറെ ഗുണകരമായിട്ടുണ്ടെന്നും ഗാര്‍ഹിക പീഡനങ്ങള്‍ കുറഞ്ഞതായും വനിത ചെയർപേഴ്‌സൺ വിശദീകരിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്കു ശേഷമാണ് കമ്മിഷന്‍ അദാലത്ത് നടത്തുന്നത്. അദാലത്തില്‍ 70 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 40 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. കമ്മിഷന്‍ അംഗങ്ങളായ ഇ.എം രാധ, ഷിജി ശിവജി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ എസ്പി വി.യു കുര്യാക്കോസ് എന്നിവർ അദാലത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details