പുതൂരിലെ ശ്‌മശാനത്തിന് മുന്നിലെ ബാനര്‍ തീയിട്ട് നശിപ്പിച്ചു - public cemetery in Puthur
ശ്‌മശാനത്തിന് മുന്നിൽ പൊതുശ്‌മശാനമാണെന്ന് കാണിച്ച് ഡിവൈഎഫ്ഐ ബാനറും കൊടിയും സ്ഥാപിച്ചിരുന്നു
പുതൂരിലെ പൊതുശ്‌മശാനത്തിൽ പട്ടിക ജാതിക്കാരുടെ മൃതശരീരം മറവു ചെയ്യുന്നതിൽ വിവാദം
പാലക്കാട്: പുതൂർ ആലാമരത്തിലെ ശ്‌മശാനം പൊതുശ്‌മശാനമാണെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച ബാനറും കൊടിയും തീയിട്ട് നശിപ്പിച്ചു. ഇവിടെ പട്ടിക ജാതിക്കാരുടെ മൃതശരീരം മറവു ചെയ്യുന്നതിന് ഒരു വിഭാഗം എതിർപ്പുമായി വന്നത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പട്ടികജാതി പട്ടികവർഗ കമ്മീഷൻ തെളിവെടുപ്പ് നടത്തി അന്വേഷിക്കവേയാണ് ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിയും ബാനറും തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.