പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. പാലക്കാട് നിന്നും കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. എന്നാൽ ലോറി മറിയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം. കെഎസ്‌ആര്‍ടിസി ബസിന്‍റെ മുൻവശം കണ്ടെയ്‌നറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കഞ്ചിക്കോട് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു - palakkad
ലോറി മറിയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.

കഞ്ചിക്കോട് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു
കഞ്ചിക്കോട് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു
ഇതേ സമയം എതിർവശത്തെ ട്രാക്കിൽ വാളയാറിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും, ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് ഉണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർക്ക് ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിനാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ല.
Last Updated : Feb 20, 2021, 12:21 PM IST